ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുത്തു; രണ്ടുപേര്‍ അറസ്റ്റില്‍

Update: 2023-03-01 07:22 GMT

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ലഹരിയെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ പിടിയിലായി. തളിപ്പറമ്പ് നാട്ടുവയല്‍ എം മുഹമ്മദ് ഫാസി, തൃച്ചംബരം എം വി അനീഷ്‌കുമാര്‍ എന്നിവരാണ് പിടിയിലായത്. ജില്ലാ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ജയില്‍ വളപ്പില്‍ നിന്ന് ബീഡിയും പിടിച്ചെടുത്തു. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. ടൗണ്‍ എസ്‌ഐ സി എച്ച് നസീബും സ്‌ക്വാഡും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്.

Tags: