തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; യുവാവിന്റെ കാല്‍ വെട്ടിമാറ്റി

Update: 2022-12-28 07:29 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ സംഘം യുവാവിന്റെ കാല്‍ വെട്ടിമാറ്റി. ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. പാടശ്ശേരി സ്വദേശി ശരത്തിന്റെ കാലാണ് സംഘം വെട്ടിമാറ്റിയത്. രണ്ട് കാലുകള്‍ക്കും വെട്ടേറ്റ ശരത്തിന്റെ പരിക്കുകള്‍ ഗുരുതരമാണ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. തിരുവനന്തപുരം ഫോര്‍ട്ട് പോലിസ് അന്വേഷണം തുടങ്ങി.

Tags: