നിരോധിത സംഘടനകള്‍ക്ക് ഫണ്ട് ശേഖരണം; കശ്മീരില്‍ 45 കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന

Update: 2021-08-08 04:07 GMT

ശ്രീനഗര്‍: നിരോധിത സംഘടനകള്‍ക്ക് ഫണ്ട് ശേഖരിച്ചെന്ന ആരോപണത്തില്‍ ജമ്മു കശ്മീരിലെ അനന്തനാഗില്‍ 45 കേന്ദ്രങ്ങളില്‍ പരിശോധന. ദോഡ, കിഷ്ത്വാര്‍, റമ്പാന്‍, അനന്ത്‌നാഗ്, ബുഡ്ഗാം, രജൗരി, ദോഡ, ഷോപ്പിയാന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

ജമായത്തെ ഇസ് ലാമി പ്രവര്‍ത്തകന്‍ ഗുല്‍ മുഹമ്മദ് വാറിന്റെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്.

നിരോധിത സംഘടനകള്‍ പണം ശേഖരിച്ച കേസില്‍ എന്‍ഐഎ ജൂലൈ 10ന് ആറ് പേരെ കശ്മീരിലെ വിവിധ ഇടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഇതേ കേസില്‍ പതിനൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യദ് സലാഹുദ്ദീനാണ് ഇത്തരത്തില്‍ പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍.

പാകിസ്താനില്‍ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ നാല് പേര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Tags: