ക്ഷേത്രത്തില്‍ നിന്നും വെള്ളം കുടിച്ചതിന് മര്‍ദ്ദനമേറ്റ ആസിഫിന് ധനസമാഹരണം: വന്‍ പിന്തുണയുമായി ഹിന്ദുമത വിശ്വാസികള്‍

10 ലക്ഷം രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാഹാരണത്തില്‍ ഇതുവരെ ഒമ്പതര ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടി. അതില്‍ ഏറ്റവുമധികം തുക നല്‍കിയ ആദ്യത്തെ അഞ്ചുപേരും ഹിന്ദുമത വിശ്വാസികളാണ്.

Update: 2021-03-20 09:31 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് ക്രൂര മര്‍ദ്ദനമേറ്റ ആസിഫ് എന്ന മുസ്‌ലിം ബാലനു വേണ്ടിയുള്ള ധനസമാഹരണത്തില്‍ വന്‍ പിന്തുണയുമായി ഹിന്ദുമത വിശ്വാസികള്‍. ഓണ്‍ലൈന്‍ ഫണ്ടിംഗ് സംഘടന നടത്തുന്ന ധനസമാഹരണത്തിന് വന്‍ തുക നല്‍കിയ ആദ്യ അഞ്ചുപേരും ഹിന്ദുമത വിശ്വാസികളാണ്. കൂടാതെ ധനസമാഹരണത്തിനും ഹിന്ദുമത വിശ്വാസികള്‍ നല്ല പിന്തുണയാണ് നല്‍കുന്നത്.


ക്ഷേത്രത്തില്‍ നിന്നും വെള്ളം കുടിച്ചു പുറത്തിറങ്ങിയ കുട്ടിയുടെ പേരും പിതാവിന്റെ പേരും ചോദിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും കൈ വളച്ചൊടിക്കുകയും ലൈംഗികാവയവത്തിന് ചവിട്ടുകയുമാണ് ചെയ്തത്. ബിഹാര്‍ ഭഗല്‍പൂര്‍ സ്വദേശി ശ്രിങ്കി നന്ദന്‍ യാദവാണ് മര്‍ദ്ദനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.


ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ഗാസിയാബാദ് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് തല, പുറം, കൈകാലുകള്‍, ലൈംഗികാവയവം എന്നിവക്കു പരുക്കേറ്റ ആസിഫിനെ തുടര്‍ചികിത്സക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ചികിത്സയിലാണ് ആസിഫ്. തീര്‍ത്തും ദരിദ്ര കുടുംബാംഗമായ ആസിഫിന് സഹായമെത്തിക്കുന്നതിനായി കീറ്റോ എന്ന ഓണ്‍ലൈന്‍ ഫണ്ടിങ് സംഘടനയാണ് ധനസമാഹരണം നടത്തുന്നത്. 10 ലക്ഷം രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാഹാരണത്തില്‍ ഇതുവരെ ഒമ്പതര ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടി. അതില്‍ ഏറ്റവുമധികം തുക നല്‍കിയ ആദ്യത്തെ അഞ്ചുപേരും ഹിന്ദുമത വിശ്വാസികളാണ്.




Tags:    

Similar News