തണുത്തുറഞ്ഞ് ദാല്‍ തടാകം: താപനില മൈനസ് 8.4 ഡിഗ്രി

Update: 2021-01-14 15:02 GMT

ശ്രീനഗര്‍: കൊടും ശൈത്യത്തില്‍ തണുത്തുറഞ്ഞ് കശ്മീരിലെ പ്രശസ്തമായ ദാല്‍ തടാകം. വ്യാഴാഴ്ച രാത്രി മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണിത്. 1893 ല്‍ ശ്രീനഗറിലെ താപനില മൈനസ് 14.4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുരറഞ്ഞ താപനില .


അമര്‍നാഥ് യാത്രയുടെ ബേസ് ക്യാംപായി പ്രവര്‍ത്തിക്കുന്ന കാശ്മീരിലെ പഹല്‍ഗാം ടൂറിസ്റ്റ് റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില 11.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കുറഞ്ഞ താപനില കാരണം ജലവിതരണ പൈപ്പുകള്‍ മരവിച്ച് കുടിവെള്ള വിതരണം തടസ്സപ്പെട്ടു. റോഡുകളില്‍ മഞ്ഞുപാളികള്‍ രൂപപ്പെട്ടതിനാല്‍ വാഹന ഗതാഗതം പ്രയാസകരമായി. വടക്കന്‍ കശ്മീരിലും സ്ഥിതി സമാനമാണ്. കുപ്‌വാരയില്‍ 6.7 ഡിഗ്രി സെല്‍ഷ്യസും കോക്കര്‍നാഗില്‍ 10.3 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില.




Tags:    

Similar News