മലപ്പുറത്ത് പിഎസ് സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം

Update: 2021-01-08 13:13 GMT

മലപ്പുറം: പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയ റിക്രൂട്ടമെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന മലപ്പുറം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു.

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 15ാം തിയ്യതി മുതല്‍ 30 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. പരിശീലനം ഓണ്‍ലൈനായിരിക്കും.

ജനുവരി 15ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന വെബിനാറിലൂടെ തിരഞ്ഞെടുക്കുന്ന 100 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം നല്‍കുന്നത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 13നു മുമ്പായി മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ബന്ധപ്പെടണം.

ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0483 273 4737, 807 842 8570.

Tags:    

Similar News