വഞ്ചനാകേസ്; നടന്‍ ബാബുരാജ് അറസ്റ്റില്‍

Update: 2023-02-04 14:04 GMT

ഇടുക്കി: വഞ്ചനാകേസില്‍ നടന്‍ ബാബു രാജിനെ അറസ്റ്റുചെയ്തു. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്‍ സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധനകള്‍ നടത്തി ബാബുരാജിനെ അടിമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചു. കോടതി ബാബുരാജിന് ജാമ്യം അനുവദിച്ചു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയത് സംബന്ധിച്ചാണ് കേസ്.

Tags: