മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

Update: 2022-12-16 09:04 GMT

കോട്ടയം: മുണ്ടക്കയത്ത് കുറുക്കന്റെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്. ജോസ്‌കുട്ടി എന്നയാള്‍ക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മേഖലയില്‍ കുറുക്കന്റെ ആക്രമണമുണ്ടാകുന്നത്. ഡിസംബര്‍ പത്തിന് റബര്‍ ടാപ്പിങ്ങിനായി കൃഷിയിടത്തിലെത്തിയ മുണ്ടക്കയം പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ജോമി തോമസിന് കുറുക്കന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

Tags: