ആലപ്പുഴ: പതിനാലുവയസ്സുള്ള വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. നൂറനാട് പാറ്റൂര്‍ നിരഞ്ജനം വീട്ടില്‍ രഞ്ജുമോന്‍ (35)ആണ് അറസ്റ്റിലായത്. പടനിലം വഴിയുള്ള സ്വകാര്യബസിലെ ഡ്രൈവറായ പ്രതി വിദ്യാര്‍ഥിനിയെ സ്നേഹംനടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ നൂറനാട് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലിസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഗര്‍ഭിണിയായെന്നും പ്രതി ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതായും കണ്ടെത്തി. പ്രതിയെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തു.