ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് നാലുപേര്‍ക്ക് പരിക്ക്

Update: 2022-11-27 16:10 GMT

പാലക്കാട്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാലുപേര്‍ക്ക് ഷോക്കേറ്റു. പാലക്കാട് മേലാമുറിയിലാണ് അപകടം. ഒരാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കട്ടൗട്ട് കെട്ടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Tags:    

Similar News