വയനാട്ടില്‍ രണ്ടു വാഹനാപകടങ്ങളില്‍ നാല് മരണം

കൊളഗപ്പാറയില്‍ നിയന്ത്രണം വിട്ട ഗുഡ്‌സ് മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ദേശീയപാതയില്‍ വൈത്തിരി പഞ്ചായത്ത് ഓഫിസിന് സമീപംകെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ച്‌ബൈക്ക്‌യാത്രക്കാരായ രണ്ടുവിദ്യാര്‍ഥികള്‍ മരിച്ചു.

Update: 2021-01-14 07:23 GMT

കല്‍പ്പറ്റ: വയനാട്ടില്‍ മണിക്കൂറുകള്‍ക്കിടെയുണ്ടായ രണ്ട് അപകടങ്ങളില്‍ നാല് മരണം. വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കൊളഗപ്പാറയില്‍ നിയന്ത്രണം വിട്ട ഗുഡ്‌സ് മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ദേശീയപാതയില്‍ വൈത്തിരി പഞ്ചായത്ത് ഓഫിസിന് സമീപംകെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ച്‌ബൈക്ക്‌യാത്രക്കാരായ രണ്ടുവിദ്യാര്‍ഥികള്‍ മരിച്ചു. ലക്കിടി ഓറിയന്റല്‍ കോളജ് ബിരുദ വിദ്യാര്‍ഥികളായ ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത്‌വിനോദ് (25), പാലാ കുരിയനാട് ആനോത്ത് വീട്ടില്‍ സെബിന്‍ സാബു (21) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 10നാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദേശീയ പാതയില്‍ കൊളഗപ്പാറ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട ഗുഡ്‌സ് (എയ്‌സ്) മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു. മീനങ്ങാടി 53ലെ തോട്ടത്തില്‍ അബൂബക്കറിന്റെയും നബീസയുടെയും മകന്‍ ഷമീര്‍ (30), സഹയാത്രികന്‍ മുട്ടില്‍ പരിയാരം പാറക്കല്‍ വീട്ടില്‍ മുസ്തഫ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം ഉണ്ടായത്. മീനങ്ങാടി ഭാഗത്തുനിന്നും ബത്തേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. ഉറങ്ങിപ്പോയതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. ഷമീറിന്റെ മൃതദേഹം ബത്തേരി സ്വകാര്യ ആശുപത്രിയിലും മുസ്തഫയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലുമാണുള്ളത്.

Tags:    

Similar News