ബംഗാളില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; നാലു പേര്‍ക്ക് പരിക്ക്
തങ്ങളുടെ കൊടി നാട്ടിയ മരം മുറിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാലു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹ്ലൂഗ്ലി ജില്ലയില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്ക്. ഗോഹത്തി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തങ്ങളുടെ കൊടി നാട്ടിയ മരം മുറിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാലു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയ പതാക മാറ്റി പകരം പാര്‍ട്ടിയുടെ കുങ്കുമക്കൊടി സ്ഥാപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപിച്ചാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ മരംമുറിക്കാന്‍ ശ്രമിച്ചത്. അതേസമയം, ആരോപണം നിഷേധിച്ച ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനധികൃതമായി മരംമുറിച്ച് മാറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തി.