മുന്‍ പെട്രോളിയം സെക്രട്ടറി തരുന്‍ കപൂര്‍ പ്രധാനമന്ത്രിയുടെ ഉപദേശകന്‍

Update: 2022-05-02 11:42 GMT

ന്യൂഡല്‍ഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ പെട്രോളിയം സെക്രട്ടറിയുമായിരുന്ന തരുന്‍ കപൂറിനെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു. ഹിമാചലില്‍നിന്നുള്ള 1987 ബാച്ച് ഉദ്യോഗസ്ഥനാണ് കപൂര്‍. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

കാബിനറ്റ് അപോയിന്‍മെന്റ് കമ്മിറ്റി നിയമനത്തിന് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫിസിലാണ് നിയമനം. കൂടാതെ രണ്ട് പേരെ അഡീഷനല്‍ സെക്രട്ടറിമാരായും നിയമിച്ചു.

1994 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹരി രഞ്ജന്‍ റാവുവാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ അഡീഷണല്‍ സെക്രട്ടറി. ഇപ്പോള്‍ ഇദ്ദേഹം ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലാണ്. 1994 ബാച്ചിലെ അതിഷ് ചന്ദ്രയെയും അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. ഇപ്പോള്‍ ഇദ്ദേഹം എഫ്‌സിഐയില്‍ ഡെപ്യൂട്ടി ചെയര്‍മാനാണ്.  

Tags: