ആനക്കൊമ്പുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

ഇടുക്കി ബൈസണ്‍വാലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പീര്‍ ബാഷയാണ് അറസ്റ്റിലായത്‌

Update: 2020-01-28 09:38 GMT

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കയില്‍ ആനക്കൊമ്പ് കേസില്‍ ഇടുക്കി ബൈസണ്‍വാലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പീര്‍ ബാഷയെ വനംവകുപ്പ് അറസ്റ്റു ചെയ്തു. ഇയാളെ വകുപ്പിന്റെ മുണ്ടക്കൈ ഫോറസ്റ്റ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. മുണ്ടൈക്കയില്‍ സ്വകാര്യ തോട്ടം പാട്ടത്തിന് എടുത്ത് നടത്തി വരികയായിരുന്നു.രണ്ട് ആനക്കൊമ്പുകള്‍ കസ്റ്റഡിയിലെടുത്തു.


Tags:    

Similar News