മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ എന്‍ സതീഷ് അന്തരിച്ചു

Update: 2022-12-15 01:28 GMT

ന്യൂഡല്‍ഹി: തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ കലക്ടറായിരുന്ന കെ എന്‍ സതീഷ് (62) അന്തരിച്ചു. ഡല്‍ഹിയില്‍ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുവരും. തലശ്ശേരി കരിയാട് കുന്നത്ത് നല്ലോളി കുടുംബാംഗമാണ്. പരേതരായ ടി കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെയും കാര്‍ത്യായനിയമ്മയുടെയും മകനാണ്. എറണാകുളം എളമക്കര പേരണ്ടൂരിലാണ് താമസിച്ചിരുന്നത്.

തഹസില്‍ദാറായി റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഗവണ്‍മെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍, ടൂറിസം ഡയറക്ടര്‍, രജിസ്‌ട്രേഷന്‍ ഐജി, പാര്‍ലമെന്ററി അഫയേഴ്‌സ് സെക്രട്ടറി, സപ്ലൈകോ എംഡി തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശബരിമലയില്‍ മജിസ്‌ട്രേറ്റും നിര്‍മിതി കേന്ദ്രം ഡയറക്ടറുമായിരുന്നു. ഭാര്യ: രമ്യ സതീഷ്. മകള്‍: ഡോ. ദുര്‍ഗാ സതീഷ്. മരുമകന്‍: ഡോ. മിഥുന്‍ ശ്രീകുമാര്‍. സഹോദരി പരേതയായ ലീല. സംസ്‌കാരം പിന്നീട്.

Tags: