കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ണാകടയില്‍ കോണ്‍ഗ്രസ് റാലി; സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ അറസ്റ്റില്‍

വിവിധ കര്‍ഷക സംഘടനകള്‍ക്കൊപ്പമാണ് കോണ്ഗ്രസ് രാജ്ഭനിലേക്ക് മാര്‍ച്ച് നടത്തിയത്.

Update: 2021-01-20 13:35 GMT

ബെംഗളൂരു: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിചിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ണാകടയില്‍ കൂറ്റന്‍ കോണ്‍ഗ്രസ് റാലി.വിവിധ കര്‍ഷക സംഘടനകള്‍ക്കൊപ്പമാണ് കോണ്ഗ്രസ് രാജ്ഭനിലേക്ക് മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യ, കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്ന് ഉച്ചയ്ക്ക് ഫ്രീഡം പാര്‍ക്കില്‍ കര്‍ഷകരുടെ കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്തു രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

സംഗോലി റെയില്‌വെ സ്‌റ്റേഷനില് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ദേശീയ പാതകള്‍ ഉപരോധിച്ചു. മാര്‍ച്ച് പോലിസ് തടഞ്ഞതോടെ സംഘര്‍ഷ സാഹചര്യം ഉടലെടുത്തു. തുടര്‍ന്ന് നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താന് ബിജെപി സര്‍ക്കാര് പോലിസിനെ ഉപയോഗിക്കുകയാണ് എന്ന് ഡികെ ശിവകുമാര്‍ ആരോപിച്ചു

Tags:    

Similar News