അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അന്തരിച്ചു

2001 മുതല്‍ 2016 വരെ മൂന്ന് തവണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയിക്ക് ഓഗസ്റ്റ് 25 നാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2020-11-23 13:30 GMT

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി (86) അന്തരിച്ചു. കൊവിഡ് മാറിയതിനു ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം രണ്ടിനാണ് തരുണ്‍ ഗഗോയിയെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇന്ന് ശ്വാസ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് ഇന്‍കുബേഷന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

2001 മുതല്‍ 2016 വരെ മൂന്ന് തവണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയിക്ക് ഓഗസ്റ്റ് 25 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിറ്റേന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബര്‍ 25ന് ഡിസ്ചാര്‍ജ് ചെയ്തു.

Tags:    

Similar News