വനംവകുപ്പ് വാച്ചര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ബാവലി തോണിക്കടവിലുള്ള തുറമ്പൂര്‍ കോളനിയിലെ ബസവന്റ മകന്‍ കെഞ്ചന്‍ (46) ആണ് മരിച്ചത്.

Update: 2019-06-17 04:13 GMT

മാനന്തവാടി: വനംവകുപ്പ് വാച്ചര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബാവലി തോണിക്കടവിലുള്ള തുറമ്പൂര്‍ കോളനിയിലെ ബസവന്റ മകന്‍ കെഞ്ചന്‍ (46) ആണ് മരിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടിറെയിഞ്ചിലുള്ള ബാവലി ഫോറസ്റ്റ് സെക്ഷനില്‍ താല്‍ക്കാലിക വാച്ചര്‍ ആണ് കെഞ്ചന്‍.

ആന്റി പോച്ചിങ്ങ് ക്യാംപിലേക്ക് പോവുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം.


Tags: