ഒരാഴ്ചയ്ക്കിടെ പ്രത്യേക പരിശോധന 2,551 സ്ഥാപനങ്ങളില്‍; ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചത് 102 എണ്ണം

Update: 2023-01-16 14:43 GMT

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2,551 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 564 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധന ശക്തമായി തുടരുന്നതാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ജനുവരി 9 മുതല്‍ 15 വരെ നടത്തിയ പരിശോധനകള്‍, പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചത്, നോട്ടീസ് നല്‍കിയത് എന്നിവ യഥാക്രമം

ജനുവരി 09 , 461 , 24 , 119

ജനുവരി 10 , 491 , 29 , 119

ജനുവരി 11 , 461 , 16 , 98

ജനുവരി 12 , 484 , 11 , 85

ജനുവരി 13 , 333 , 11 , 86

ജനുവരി 14 , 123 , 06 , 24

ജനുവരി 15 , 198 , 05 , 33

ആകെ , 2551 , 102 , 564

Tags:    

Similar News