ഫോനി ചുഴലിക്കാറ്റ്: ഒഡിഷക്ക് കേരളത്തിന്റെ പത്തു കോടി

ഫോനി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡിഷക്ക് ആശ്വാസമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കും

Update: 2019-05-07 16:50 GMT

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡിഷക്ക് ആശ്വാസമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കും. 14ാം കേരള നിയമസഭയുടെ 15ാം സമ്മേളനം മെയ് 27ന് വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.





Tags:    

Similar News