പ്രളയ സഹായം: എംഎ യൂസഫലി അഞ്ചുകോടിയും കല്യാണ്‍ ജൂവലറി ഒരു കോടിയും നല്‍കും

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

Update: 2019-08-14 19:19 GMT

തിരുവനന്തപുരം: പ്രളയ ദുരിതത്തിലാണ്ടു നില്‍ക്കുന്ന കേരളത്തിന് സഹായവുമായി ലുലു ഗ്രൂപ്പുംകല്യാണ്‍ ജൂവലറിയും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അഞ്ചുകോടി രൂപയും കല്യാണ്‍ ജൂവലറി ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. വീട് നഷ്ടമായവര്‍ക്ക് വീടു വച്ച് നല്‍കുമെന്നും വിവിധ സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്ത് വീട് വച്ച് നല്‍കുമെന്നും കല്ല്യാണ്‍ ജുവല്ലറി ഉടമ ടി എസ് കല്യാണരാമന്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കാലവര്‍ഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ സുമനസ്സുകള്‍ മുന്നോട്ടു വരികയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കാം എന്നറിയിച്ചു.കല്യാണ്‍ ജൂവലറി ഒരുകോടി രൂപ സംഭാവന നല്‍കും എന്നും അറിയിച്ചിട്ടുണ്ട്.

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രളയത്തെതുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.



Full View


Tags:    

Similar News