പൗരത്വ പ്രക്ഷോഭം: ഡല്‍ഹിയില്‍ ഏഴ് പേര്‍ അറസ്റ്റില്‍, അറസ്റ്റിലായവരില്‍ 2 കുട്ടികളും രണ്ട് ബംഗ്ലാദേശികളും

കഴിഞ്ഞ മാസം സീമാപുരി പ്രദേശത്തു പൗരത്വപ്രക്ഷോഭത്തിനിടയില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്.

Update: 2020-01-06 16:29 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സീമാപുരിയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് അഞ്ച് വേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ രണ്ട് ബംഗ്ലാദേശികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം സീമാപുരി പ്രദേശത്തു പൗരത്വപ്രക്ഷോഭത്തിനിടയില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി ക്രൈംബ്രാഞ്ച് അഞ്ച് പേരെ അറസ്റ്റ് ചെയത കാര്യം നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതില്‍ മൂന്ന് ഇന്ത്യക്കാരും രണ്ട് പേര്‍ ബംഗ്ലാദേശികളുമാണ്. ഇന്ത്യക്കാര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ഒരാള്‍ സീമാപുരിയില്‍ താമസക്കാരനും. ഗാസിയാബാദ് സ്വദേശി മുഹമ്മദ് ഷുഹൈബ്(19), പിലിബിത്ത് സ്വദേശി മുഹമ്മദ് അമിര്‍(24), സീമാപുരി സ്വദേശി യൂസുഫ്(40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യക്കാര്‍. മുഹമ്മദ് അസദ്, മുഹമ്മദ് സുബ്ബാന്‍ എന്നിവര്‍ ബംഗ്ലാദേശികളാണെന്നാണ് പോലിസ് പറയുന്നത്.

ഇവരെ കൂടാതെ രണ്ട് കുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് അയച്ചു. ഇതിനു മുമ്പ് 11 പേരെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഇവരെല്ലാവരും റിമാന്റിലാണ്.  

Tags:    

Similar News