തമിഴ്‌നാട്ടില്‍ വാഹനാപകടം; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്

Update: 2020-03-19 09:16 GMT

തിരുപ്പൂര്‍: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. സേലം വിനായക മിഷന്‍ പാരമെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. കോളേജില്‍ നിന്നും ഊട്ടിയിലേക്ക് പോകുകകയായിരുന്നു വിദ്യാര്‍ഥികള്‍. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്.

വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളായ രാജേഷ് (21), ഇളവരശന്‍ (21), വെങ്കിടാചലം (21) , വസന്ത് (21), എന്നീ വിദ്യാര്‍ഥികളും കാര്‍ ഓടിച്ചിരുന്ന മണികണ്ഠനുമാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന സന്തോഷ് (22), കാര്‍ത്തിക് (21), ജയസൂര്യ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ മാസം അവിനാശിയിലെ കോയമ്പത്തൂര്‍ ബംഗളൂരു ദേശീയപാതയില്‍ വച്ച് വോള്‍വോ ബസും ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 20 യാത്രക്കാര്‍ മരണപ്പെട്ടിരുന്നു. 


Tags:    

Similar News