15ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് മുതല്‍; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും

Update: 2021-05-24 02:05 GMT

തിരുവനന്തപുരം: 15ാം നിയമസഭയുടെ ആദ്യ സമ്മേളനം രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പ്രോടെം സ്പീക്കറുടെ മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് സജ്ജീകരിക്കും.

മൂന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കില്ല. ഒരാള്‍ക്ക് കൊവിഡാണ്. രണ്ട് പേര്‍ പിന്നീട് എത്തിച്ചേരും.

സഭയില്‍ 53 അംഗങ്ങള്‍ പുതുമുഖങ്ങളാണ്.

ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്ന് വ്യക്തമല്ല. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുപ്പ് വേണ്ടിവരും. സിപിഎം നേതാവ് എം ബി രാജേഷാണ് സ്പീക്കര്‍.

സത്യപ്രതിജ്ഞ ചെയ്താല്‍ സഭ പിരിയും. വെള്ളിയാഴ്ച നയപ്രഖ്യാപന സമ്മേളനം ആരംഭിക്കും. ശേഷം നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ചര്‍ച്ച ചെയ്യും.

ജൂണ്‍ നാലിനാണ് ബജറ്റവതരണം.

Tags:    

Similar News