വരാപ്പുഴയില്‍ പടക്കശാലയില്‍ ഉഗ്രസ്‌ഫോടനം; കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Update: 2023-02-28 13:50 GMT

കൊച്ചി: എറണാകുളം വരാപ്പുഴ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ പൊട്ടിത്തെറി. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാള്‍ അതീവഗുരുതരാവസ്ഥയിലാണ്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉഗ്രസ്‌ഫോടനത്തില്‍ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സമീപത്തുള്ള വീടുകള്‍ക്ക് കേടുപാടുണ്ടായി. രണ്ട് കിലോമീറ്ററോളം സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സ്‌ഫോടനമുണ്ടായത്. പടക്കവില്‍പ്പനശാല നടത്തുന്നയാളുടെ വീടിനോട് ചേര്‍ന്ന് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലായിരുന്നു സ്‌ഫോടനം. വന്‍ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഏലൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അതിന്റെ പ്രകമ്പനമുണ്ടായി.

Tags: