കോഴിക്കോട് റെയില്‍വേ പ്ലാറ്റ്ഫോമിന് സമീപം തീപിടിത്തം
വലിയങ്ങാടിക്ക് സമീപമുള്ള മേല്‍പാലത്തിന്റെ താഴെയാണ് ഉച്ചയ്ക്ക് 12.50 ഓടെ തീപിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന മാലിന്യക്കൂനയ്ക്കു തീപിടിക്കുകയായിരുന്നു.
കോഴിക്കോട്: റെയില്‍വേ പ്ലാറ്റ്ഫോമിന് സമീപത്ത് തീപിടിത്തം. വലിയങ്ങാടിക്ക് സമീപമുള്ള മേല്‍പാലത്തിന്റെ താഴെയാണ് ഉച്ചയ്ക്ക് 12.50 ഓടെ തീപിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന മാലിന്യക്കൂനയ്ക്കു തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് തീ മുകളിലേക്ക് ആളിക്കത്തുകായായിരുന്നു. മേല്‍പാലത്തിന് താഴെയുള്ള റെയില്‍വേയുടെ ഒഴിഞ്ഞ ഭാഗത്തുള്ള മാലിന്യക്കൂനയ്ക്കാണ് തീപിടിച്ചത്.
സിഗ്നല്‍ വയറുകള്‍ അടക്കം കടന്ന് പോകുന്ന ഭാഗത്ത് തീപിടിച്ചതിനാല്‍ അല്പ നേരം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം.കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.