ഇറാഖിലെ ബസ്രയില്‍ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ തീപിടുത്തം

Update: 2026-04-04 06:01 GMT

ബസ്ര: ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഇറാഖി നഗരമായ ബസ്രയിലെ ഒരു എണ്ണ സമുച്ചയത്തില്‍ തീപിടുത്തമുണ്ടായതായി ബസ്ര ഓയില്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.അല്‍-ബുര്‍ജുസിയ പ്രദേശത്തെ കമ്പനി സമുച്ചയത്തില്‍ ഒരു ഡ്രോണ്‍ പതിച്ചതായും തീപിടുത്തമുണ്ടായതായും സ്രോതസ്സ് അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

Tags: