മകന്റെ ഹോം ക്വാറന്റൈന്‍ ലംഘനം ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശകാരവര്‍ഷം; കോഴിക്കോട് മുന്‍ മേയര്‍ പ്രേമജത്തിനെതിരേ കേസെടുത്തു

മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി ബീന, ജോയന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷനോജ് എന്നിവരാണ് പരാതിയുമായി സ്‌റ്റേഷനിലെത്തിയത്.

Update: 2020-03-23 17:38 GMT

കോഴിക്കോട്: ആസ്‌ത്രേലിയയില്‍ നിന്നും നാട്ടിലെത്തിയ സിപിഎം നേതാവും മുന്‍ മേയറുമായ എ കെ പ്രേമജത്തിന്റെ മകന്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോട് തട്ടിക്കയറിയ സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു. മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി ബീന, ജോയന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷനോജ് എന്നിവരാണ് പരാതിയുമായി സ്‌റ്റേഷനിലെത്തിയത്.

മേയറുടെ മകനും കുടുംബവും ആസ്‌ത്രേലിയയില്‍ നിന്ന് നാട്ടിലെത്തിയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു നിര്‍ദ്ദേശം. ആസ്‌ത്രേലിയ ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് 28 ദിവസമാണ് ക്വാറന്റൈന്‍ കാലാവധി. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ മുന്‍ മേയര്‍ ശകാരിക്കുകയും അസഭ്യം ചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ മെഡിക്കല്‍ കോളെജ് പൊലിസ് കേസെടുത്തു.


Tags:    

Similar News