ക്ലബ്ബ് ലോകകപ്പ്; ഫ്‌ലെമെംഗൊ ഫൈനലില്‍; സെമിയില്‍ ലിവര്‍പൂള്‍ ഇന്നിറങ്ങും

സൗദി അറേബ്യാ ക്ലബ്ബ് അല്‍ ഹിലാലിനെ 3-1ന് തോല്‍പ്പിച്ചാണ് ബ്രസീലിയന്‍ ഭീമന്‍മാര്‍ ഫൈനലില്‍ പ്രവേശിച്ചത്

Update: 2019-12-18 05:47 GMT

ദോഹ: ബ്രസീല്‍ ക്ലബ്ബ് ഫ്‌ലെമെംഗൊ ഫിഫാ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. സൗദി അറേബ്യാ ക്ലബ്ബ് അല്‍ ഹിലാലിനെ 3-1ന് തോല്‍പ്പിച്ചാണ് ബ്രസീലിയന്‍ ഭീമന്‍മാര്‍ ഫൈനലില്‍ പ്രവേശിച്ചത്. ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരായ ഫഌമെംഗോ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മല്‍സരം വരുതിയിലാക്കിയത്. ആദ്യമായാണ് ബ്രസീലിയന്‍ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. രണ്ടാം സെമിയില്‍ ശനിയാഴ്ച മെക്‌സിക്കോ ക്ലബ്ബായ മൊണ്ടററി ലിവര്‍പൂളിനെ നേരിടും. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിനെ ടുണീഷ്യന്‍ ക്ലബ്ബ് ഇഎസ് ടുണീസ് 6-2ന് തോല്‍പ്പിച്ചു. ജയത്തോടെ ട്യൂണീസ് അഞ്ചാം സ്ഥാനത്തെത്തി. 


Tags:    

Similar News