പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പിതാവിന് 11 വര്‍ഷം കഠിനതടവ്

Update: 2026-03-19 10:50 GMT

മലപ്പുറം: മലപ്പുറത്ത് 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ പിതാവിന് 11 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും, കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോംപെന്‍സേഷന്‍ ഫണ്ടില്‍ നിന്ന് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

കൊണ്ടോട്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ 20 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശനമായ നിയമനടപടികള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഇടപെടല്‍.

Tags: