പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

Update: 2025-10-03 11:32 GMT

കാസര്‍കോട്: കാസര്‍കോട്ട് കുടകില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്കു മുന്‍പ് പിതാവ് വീട്ടില്‍ വച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കി. ഇതിന് പിന്നാലെ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.



Tags: