കൊല്ലത്ത് പഴക്കട ഉടമയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; ഭാര്യാപിതാവ് അറസ്റ്റില്‍

കുളത്തൂപ്പുഴ സ്വദേശി ഷാജഹാനെയാണ് അഞ്ചല്‍ പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.

Update: 2020-02-22 02:28 GMT

കൊല്ലം: അഞ്ചലില്‍ പഴക്കട ഉടമയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭാര്യാപിതാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ സ്വദേശി ഷാജഹാനെയാണ് അഞ്ചല്‍ പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. രണ്ടുകണ്ണിനും പരിക്കേറ്റതിനെ തുടര്‍ന്നു പഴക്കട ഉടമയെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക് മാറ്റി.

ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം. അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ അഫ്‌സല്‍ ഫ്രൂട്ട്‌സ് കട നടത്തുന്ന ഉസ്മാനാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കടയില്‍ കച്ചവടം നടത്തുന്നതിനിടെ ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്. ഷാജഹാന് പുറമെ ഉസ്മാന്റെ തന്നെ ബന്ധുക്കളായ നാസര്‍, നിസാര്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

ഇവര്‍ക്കെതിരേ ഉസ്മാന്‍ മൊഴി നല്‍കിയിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം തുടങ്ങി.


Tags: