പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ഷകര്‍; ഈ മാസം 29ന് മഹാ ഖാപ് പഞ്ചായത്ത്

Update: 2024-12-19 11:29 GMT

ന്യൂഡല്‍ഹി: വിളകള്‍ക്ക് നിയമപരമായി ഉറപ്പുള്ള മിനിമം താങ്ങുവില (എംഎസ്പി)ഏര്‍പ്പെടുത്തുക, കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ഷകര്‍. ഈ മാസം 29ന് മഹാ ഖാപ് പഞ്ചായത്ത് സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം കര്‍ഷകര്‍ റെയില്‍ രോകോ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിരവധി കര്‍ഷകരാണ് റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരുമായി മാത്രമേ ചര്‍ച്ച നടത്തൂ എന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്നും അതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു.





Tags: