കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ സംസ്ഥാനത്ത് 'റെയില്‍ റോക്കോ' പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ തീരുമാനിച്ചതായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പാണ്ഡെര്‍ പറഞ്ഞു.

Update: 2020-09-18 03:26 GMT

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക അനുബന്ധ ബില്ലുകള്‍ക്കെതിരേ സംസ്ഥാനത്തുടനീളം മൂന്ന് ദിവസത്തെ 'ട്രെയിന്‍ തടയല്‍' പ്രക്ഷോഭം സംഘടിപ്പിച്ച് പഞ്ചാബിലെ കര്‍ഷകര്‍ പ്രതിഷേധിക്കുമെന്ന് കര്‍ഷക സമിതി അറിയിച്ചു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ സംസ്ഥാനത്ത് 'റെയില്‍ റോക്കോ' പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ തീരുമാനിച്ചതായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പാണ്ഡെര്‍ പറഞ്ഞു. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ വിവിധ കര്‍ഷക സംഘടനകള്‍ ഇതിനകം തന്നെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

നിയമനിര്‍മാണം താങ്ങുവില സമ്പ്രദായം പൊളിച്ചുമാറ്റാന്‍ ഇടയാക്കുമെന്നും വന്‍കിട കോര്‍പറേറ്റുകളുടെ കാരുണ്യത്തിന് അപേക്ഷിക്കേണ്ടിവരുമെന്നും കര്‍ഷകര്‍ വാദിക്കുന്നു. എന്നാല്‍, രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് അവരുടെ വിലയ്ക്കും ഉല്‍പാദനത്തിനും മികച്ച വിപണി ലഭിക്കാന്‍ ബില്ലുകള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

എന്നിരുന്നാലും, പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ആഴ്ചകളായി നിയമനിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി തെരുവിലാണ്. സെപ്റ്റംബര്‍ 10ന് പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.

ലാത്തിചാര്‍ജ് നടത്തിയിരുന്നു.ബില്ലുകള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ശിരോമണി അകാലിദള്‍ (എസ്എഡി) എംപിയും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു.

Tags:    

Similar News