കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്കെതിരേ വ്യാജ പ്രചരണം; പോലിസ് കേസെടുത്തു

കഴിഞ്ഞദിവസം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഏഴോളം കൊവിഡ് രോഗികള്‍ക്ക് എത്തിയെന്നും പ്രദേശം മുഴുവന്‍ തുപ്പുകയും മറ്റും ചെയ്തതായി പറഞ്ഞുകൊണ്ടു വ്യാപകമായി വാട്‌സപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഒരു വീഡിയോ പ്രചരിച്ചിരുന്നു.

Update: 2020-05-21 16:20 GMT

കൊല്ലം: കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്കെതിരേയുള്ള വ്യാജ പ്രചരണത്തില്‍ പോലിസ് കേസെടുത്തു. കഴിഞ്ഞദിവസം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഏഴോളം കൊവിഡ് രോഗികള്‍ക്ക് എത്തിയെന്നും പ്രദേശം മുഴുവന്‍ തുപ്പുകയും മറ്റും ചെയ്തതായി പറഞ്ഞുകൊണ്ടു വ്യാപകമായി വാട്‌സപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഒരു വീഡിയോ പ്രചരിച്ചിരുന്നു.

ഈ വീഡിയോയുടെ ഉറവിടം തേടുകയായി കടയ്ക്കല്‍ പോലിസ്. പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സൈബര്‍സെല്ലിന് സഹായത്തോടുകൂടി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രി സൂപ്രന്റ്‌നോട് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നും, മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്ന വരെ കടക്കല്‍ പ്രദേശത്ത് പലസ്ഥലങ്ങളിലായി കോററ്റൈയിനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് .ഇവര്‍ക്ക് ശാരീരികമായി എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ആണ് പരിശോധന നടത്തുന്നത്. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളും അംഗീകരിച്ചുള്ള പരിശോധന ക്രമം ആണ് ഇവിടെ നടത്തുന്നത്. അതിന്റെ ഭാഗമായി ചുമയും പനിയുമായി എത്തിയ രോഗിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പരിശോധന നടത്തി തിരിച്ചയച്ചു. ഇവര്‍ ഈ ആശുപത്രിയിലെത്തിയപ്പോള്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് വ്യാജമായി പ്രചരിക്കുന്നത്.

ആശുപത്രിയില്‍ എത്തിയ ഒരു രോഗി വാഹനത്തിന് ശര്‍ദ്ധിച്ചിരുന്നു. കടക്കല്‍ ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തി ശുചീകരണ പ്രവര്‍ത്തനവും മറ്റും നടത്തിയിരുന്നു. ഇതിന്റെ വീഡിയോ പകര്‍ത്തി തെറ്റായ ശബ്ദം നല്‍കി വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ് . പ്രചരിക്കുന്ന ഇതുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ പോലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇനി ഈ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ പോലിസിന്റെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. കൊവിഡു മായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയാല്‍ കേസെടുക്കുമെന്ന് നേരത്തെ ഡിജിപി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയകള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം എന്ന് അറിയിക്കുന്നു.

Tags: