വ്യാജ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ്; തടവുശിക്ഷ വിധിച്ചു

Update: 2021-08-14 12:59 GMT

മനാമ: വ്യാജ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ രണ്ടു പേരെ കോടതി ഒരു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് പോകുന്നതിന് വ്യാജ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച രണ്ടുപേരെയാണ് ശിക്ഷിച്ചത്. ഇരുവരും ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമര്‍പ്പിക്കുകയായിരുന്നു. പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായി. തീയതിയില്‍ തിരുത്തല്‍ വരുത്തിയ പരിശോധനാ റിപോര്‍ട്ടുകളാണ് ഇരുവരും സമര്‍പ്പിച്ചത്.


ഇരുവരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. കോടതി കഴിഞ്ഞ ദിവസമാണ് വിധി പ്രസ്താവിച്ചത്. കൊറോണ പരിശോധനാ റിപോര്‍ട്ടില്‍ കൃത്രിമം കാണിക്കുന്നത് പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.




Tags:    

Similar News