വ്യാജ വാര്‍ത്തകള്‍ക്കും വിദ്വേഷ പരാമര്‍ശങ്ങള്‍ക്കും എതിരേ നടപടിയെടുക്കുമെന്ന് ഫേസ്ബുക്ക്

Update: 2021-03-31 11:23 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ഫേസ്ബുക്ക്. വര്‍ഗ്ഗീയ ധ്രുവീകരണം നടത്താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായുള്ള വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഫേസ്ബുക്കിന്റെ മുന്നറിയിപ്പ്.


ഇന്ത്യയില്‍ 50 ദശലക്ഷം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും ശക്തമായ മാധ്യമമാണ് ഫേസ്ബുക്ക്. തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ വാര്‍ത്തകളും വീഡിയോകളും വ്യാപകമായി ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു വരെ ഫേസ്ബുക്കിലെ വ്യാജ സന്ദേശങ്ങള്‍ കാരണമായിരുന്നു.




Tags: