കശ്മീര്‍ തുറന്ന ജയില്‍, ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കല്‍ കുറ്റകരമല്ല; മെഹബൂബ മുഫ്തി

കശ്മീര്‍ താഴ്വരയില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയാണ്

Update: 2021-05-17 14:22 GMT

ശ്രീനഗര്‍: കശ്മീര്‍ ഒരു തുറന്ന ജയിലാണെന്നും ഇവിടെ ആളുകളുടെ ചിന്തകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ ശിക്ഷിക്കപ്പെടുന്നുവെന്നും മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ ചിത്രകാരനും പുരോഹിതനും ഉള്‍പ്പടെ 21 പേരെ കസ്റ്റഡിയിലെടുത്തതിനെ വിമര്‍ശിച്ച് ട്വിറ്ററിലാണ് മെഹബൂബ അഭിപ്രായം അറിയിച്ചത്.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കല്‍ കുറ്റകരമല്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കശ്മീര്‍ താഴ്വരയില്‍  ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയാണ്. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ അതിക്രമങ്ങളില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ പ്രതിഷേധിക്കുന്നു. എന്നാല്‍ കശ്മീരില്‍ ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്, ഇവിടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ പോലും അനുവാദമില്ലെന്നും അവര്‍ പറഞ്ഞു.

ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളെ അപലപിച്ച് പള്ളിയില്‍ സംസാരിച്ചതിന്റെ പേരിലാണ് തെക്കന്‍ ഷോപിയന്‍ ജില്ലയില്‍ നിന്നുള്ള മതപുരോഹിതനായ സര്‍ജന്‍ ബര്‍കതിയെ കസ്റ്റഡിയിലെടുത്തത്. 32 കാരനായ കശ്മീര്‍ കലാകാരന്‍ മുദാസിര്‍ ഗുല്ലിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News