അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്, 576 ലിറ്റര്‍ വാഷ് കണ്ടെത്തി

Update: 2021-08-25 16:23 GMT

പാലക്കാട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 576 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. അട്ടപ്പാടി െ്രെടബല്‍ താലൂക്കിലെ പുതൂര്‍ വില്ലേജില്‍, ചൂട്ടറ ദേശത്തു ചൂട്ടറ ഊരില്‍ തേനിക്കല്‍ മലയുടെ അടിവാരത്തെ പാറമടകള്‍ക്കിടയില്‍ നിന്നാണ് 32 കുടങ്ങളിലായി സൂക്ഷിച്ചു വെച്ചിരുന്ന 576ലിറ്റര്‍ വാഷ് കണ്ടെത്തിയത്. റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ വി സുരേഷും സംഘവുമാണ് പരിശോധന നടത്തിയത്.


സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം പ്രസാദ് , കെ രതീഷ്, ആര്‍ ശ്രീകുമാര്‍, കെ രങ്കന്‍ എക്‌സൈസ് െ്രെഡവര്‍ ടി വിഷ്ണു റെയ്ഡില്‍ പങ്കെടുത്തു.




Tags:    

Similar News