ഗൗതം ഗംഭീര്‍ ന്യൂഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥിയയി മല്‍സരിച്ചേക്കും

പാര്‍ട്ടിയുടെ സിറ്റിങ് എംപിയായ മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.മീനാക്ഷി ലേഖിയെ ഡല്‍ഹിയിലെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റി മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്.

Update: 2019-03-12 11:59 GMT

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ന്യൂഡല്‍ഹി മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ട്. പാര്‍ട്ടിയുടെ സിറ്റിങ് എംപിയായ മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.മീനാക്ഷി ലേഖിയെ ഡല്‍ഹിയിലെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റി മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്.

അതേസമയം, അടുത്തിടെ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയ ഗൗതം ഗംഭീര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടില്ല.ന്യൂഡല്‍ഹി മണ്ഡലത്തില്‍ പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍. 2014 ലില്‍ അമൃത്സറില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വേണ്ടി പ്രചാരണത്തില്‍ ഗംഭീര്‍ സജീവമായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ കൃത്യമായ നിലപാടുകളുമായി ഗംഭീര്‍ രംഗത്തുണ്ട്.

ഏഴു ലോക്‌സഭാ സീറ്റുകളുള്ള ഡല്‍ഹിയില്‍ എഎപിയും കോണ്‍ഗ്രസും ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Tags:    

Similar News