കള്ളവോട്ടെന്ന് ആരോപണം: കണ്ണൂരിലെ ബൂത്തില്‍ സംഘര്‍ഷം; അടിപിടിയില്‍ ഇവിഎം താഴെവീണ് പൊട്ടി

തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ എല്‍പി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം. കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി. ഇതിനിടെയാണ് വോട്ടിങ്ങ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. ഇതോടെ ബൂത്തിലെ വോട്ടിങ്ങ് നിര്‍ത്തിവെച്ചു.

Update: 2019-04-23 13:13 GMT

കണ്ണൂര്‍: കള്ളവോട്ട് ആരോപണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വോട്ടിങ്ങ് യന്ത്രം നിലത്ത് വീണ് പൊട്ടി. തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ എല്‍പി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം. കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി. ഇതിനിടെയാണ് വോട്ടിങ്ങ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. ഇതോടെ ബൂത്തിലെ വോട്ടിങ്ങ് നിര്‍ത്തിവെച്ചു.യുഡിഎഫ് ബൂത്ത് ഏജന്റ് ഹാഷിമിന് മര്‍ദ്ദനമേറ്റു.

അതിനിടെ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കുറ്റിയാട്ടൂര്‍ അപ്പര്‍ െ്രെപമറി സ്‌കൂളിലെ ബൂത്തില്‍ എത്തിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് യുഡിഎഫ് ആരോപണം. സംഭവത്തില്‍ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്‍കി. തനിക്കെതിരേയുള്ള കൈയേറ്റം ആസൂത്രിതമാണെന്നു കെ സുധാകരന്‍ പറഞ്ഞു.




Tags:    

Similar News