ഇറാന്റെ ഓരോ ഇഞ്ചും സുരക്ഷിതം, കരയുദ്ധം അമേരിക്കയ്ക്കും ഇസ്രായേലിനും കൂടുതല്‍ അപകടകരവും ചെലവേറിയതുമാകും: ഇറാന്‍ സൈനിക കമാന്‍ഡര്‍
തെഹ്‌റാന്‍: കരയുദ്ധം അമേരിക്കയ്ക്കും ഇസ്രായേലിനും കൂടുതല്‍ അപകടകരവും ചെലവേറിയതുമാകുമെന്ന് ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ അലി ജഹാന്‍ഷാഹി. അതിര്‍ത്തിയിലെ ശത്രുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തിനും ഇറാന്‍ പൂര്‍ണ്ണമായും സജ്ജമാണെന്നും ആര്‍മി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ജഹാന്‍ഷാഹി പറഞ്ഞതായി ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇറാനിയന്‍ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്താക്കി.