മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

തിരുവനന്തപുരം ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം അദ്ദേഹത്തെ കണ്ട് ധരിപ്പിക്കാനെത്തിയ പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ക്കാണ് ഡിജിപി ഉറപ്പു നല്‍കിയത്.

Update: 2020-04-23 15:32 GMT

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം അദ്ദേഹത്തെ കണ്ട് ധരിപ്പിക്കാനെത്തിയ പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ക്കാണ് ഡിജിപി ഉറപ്പു നല്‍കിയത്. തട്ടത്തുമലയില്‍ മലയാള മനോരമയിലെ ജോഷി ജോണ്‍ മാത്യുവിനും ശ്രീകാര്യത്ത് ഫോട്ടോഗ്രാഫര്‍മാരായ ജയമോഹന്‍ (തല്‍സമയം), ഷിജുമോന്‍ (ദീപിക) എന്നിവര്‍ക്കും പോലിസില്‍നിന്നുണ്ടായ ദുരനുഭവം ഡിജിപിയുടെ സ്പെഷ്യല്‍ ടീം ഡിവൈഎസ്പി രാജ്കുമാര്‍ അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. അവശ്യസേവന വിഭാഗത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പോലിസ് മേധാവി ഇറക്കിയ ഉത്തരവിന്റെ കാര്യവും അദ്ദേഹം പോലിസിനെ ഓര്‍മിപ്പിച്ചു. യൂനിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത്, സംസ്ഥാന കമ്മിറ്റിയംഗം എ എസ് സജു എന്നിവരാണ് പോലിസ് മേധാവിയെ കണ്ടത്. 

Tags:    

Similar News