ഷോപിയാനില്‍ ഏറ്റുമുട്ടല്‍, ഒരു മരണം

Update: 2020-08-19 11:44 GMT

ഷോപിയാന്‍: ഷോപിയാനില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടി. ഷോപിയാനില്‍ മോലു ചിത്രഗം പ്രദേശത്താണ് ഇന്ന് ഉച്ചയ്ക്കു ശേഷം ഏറ്റുമുട്ടല്‍ നടന്നത്.

കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പോലിസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. വൈകീട്ടത്തോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് കരുതുന്നു. 

Tags:    

Similar News