തിരഞ്ഞെടുപ്പ്: വടകരയില്‍ മല്‍സരത്തിനില്ലെന്ന് കെ കെ രമ

Update: 2021-03-14 19:25 GMT

കോഴിക്കോട്: വടകര മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഏതാണ്ട് ഉറപ്പായി. താന്‍ തിരഞ്ഞെടുപ്പ് മല്‍സരരംഗത്തേക്കില്ലെന്ന് കെ കെ രമ നേതൃത്വത്തെ അറിയിച്ചുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കെ കെ രമയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് യുഡിഎഫും തീരുമാനിച്ചിരുന്നു.

കെ കെ രമ പിന്‍മാറിയ സാഹചര്യത്തില്‍ എന്‍ വേണുവായിരിക്കും ആര്‍എംപിഐയുടെ സ്ഥാനാര്‍ത്ഥി. വേണുവിനെ നിര്‍ത്തിയാല്‍ യുഡിഎഫ് പിന്തുണ നല്‍കുമോയെന്ന് ഉറപ്പായിട്ടില്ല.

Tags: