തിരഞ്ഞെടുപ്പ് തോല്‍വി; യുഡിഎഫ് സ്ഥാനാര്‍ഥി ജീവനൊടുക്കി

Update: 2025-12-16 10:26 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ സ്ഥാനാര്‍ഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. 59 വയസായിരുന്നു. മണമ്പൂര്‍ വാര്‍ഡില്‍ വിജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ വിജയകുമാര്‍ മനോവിഷമത്തിലായിരുന്നു. തിരഞ്ഞെടുപ്പില്‍ 149 വോട്ടു നേടി മൂന്നാം സ്ഥാനമാണ് വിജയകുമാരനു ലഭിച്ചത്. ബിജെപിയാണ് മണ്ഡലത്തില്‍ വിജയിച്ചത്.

ഫലം വന്ന ശനിയാഴ്ച ഉച്ചയോടെ വിജയകുമാരന്‍ മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട മകന്‍ ഉടനെ ആശുപത്രിയിലെത്തിച്ചു. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ചൊവ്വ പുലര്‍ച്ചെയാണ് മരിച്ചത്. പത്തു വര്‍ഷം മുന്‍പ് വിജയകുമാര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Tags: