ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നവംബർ 22 ന് മുമ്പ്: ഗ്യാനേഷ് കുമാർ

Update: 2025-10-05 11:32 GMT

പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നവംബർ 22ന് മുമ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.ബൂത്ത് തല ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയെന്നും ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

ബിഹാറിൽ ഒരു പോളിങ് സ്റ്റേഷനിൽ 1200 വോട്ടർമാരായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.തിരക്ക് കുറയ്ക്കാനും ക്യൂവിൻ്റെ ദൈർഘ്യം കുറയ്ക്കാനും ലക്ഷ്യമുണ്ട്. ഉയർന്ന കെട്ടിടങ്ങളുള്ള റെസിഡൻഷ്യൽ കോംപ്ലക്സുകളിലും സൊസൈറ്റികളിലും കൂടുതൽ ബൂത്തുകൾ സ്ഥാപിക്കും. സ്ഥാനാർഥികൾക്ക് അനൗദ്യോഗിക തിരിച്ചറിയൽ സ്ലിപ്പുകൾ നൽകാനുള്ള ബൂത്തുകൾ സ്ഥാപിക്കാം. ഈ ബൂത്തുകൾ പോളിങ് സ്റ്റേഷനിൽ നിന്ന് 100 മീറ്ററിന് അപ്പുറം ആയിരിക്കണമെന്നും നിർദേശമുണ്ട്.

രാജ്യത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണം (എസ്ഐആർ) കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും തിരഞ്ഞെടുപ്പ് കൂടുതൽ സുഗമമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ 17 പുതിയ പദ്ധതികൾ ഇന്ത്യയിലെ മറ്റ് തിരഞ്ഞെടുപ്പുകളിലും നടപ്പിലാക്കുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

Tags: