പത്തനംതിട്ട: എഴുമറ്റൂര്‍ ചുഴനയില്‍ ബസ് കാത്തുനിന്ന വയോധികയെ കാറിടിച്ച് മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പൊടിയമ്മ (75) യെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകളുടെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ് കാത്തുനില്‍ക്കുകയായിരുന്ന പൊടിയമ്മയെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതാണെന്ന് പോലിസ് അറിയിച്ചു. അപകടസമയത്ത് സമീ
പത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീ കാര്‍ വരുന്നത് കണ്ട് മാറിനില്‍ക്കുന്നതിനിടെ വീണു പരിക്കേറ്റു.
അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.