തെലങ്കാനയില്‍ മാവോവാദികള്‍ക്കു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ കടത്തിയ എട്ട് പേര്‍ അറസ്റ്റില്‍

Update: 2021-03-05 06:38 GMT

കോത്തഗുഡം: മാവോവാദികള്‍ക്കുവേണ്ടി സ്‌ഫോടക വസ്തുക്കള്‍ കടത്തിയ എട്ട് പേരെ തെലങ്കാന പോലിസ് അറസ്റ്റ് ചെയ്തു. 350 ഇലക്ടോണിക് ഡിറ്റനേറ്ററുകള്‍, 9 ലിക്യുഡ് ജലാറ്റിന്‍ സ്റ്റിക്ക് വയറുകള്‍ എന്നിവയും പിടിച്ചെടുത്തു. തെലങ്കാനയിലെ കോത്തഗുഡത്താണ് സംഭവം.

വ്യാഴാഴ്ച രാത്രിയാണ് സിആര്‍പിഎഫിന്റെ ഒരു പട്രോള്‍ പാര്‍ട്ടി വാഹന പരിശോധനയ്ക്കിടയില്‍ ഇവരെ കണ്ടെത്തിയത്.

ഇവരില്‍ നിന്ന് സ്‌ഫോടകവസ്ത്തുക്കള്‍ക്കു പുറമെ മോട്ടോര്‍ സൈക്കിളും പണവും പിടിച്ചെടുത്തു.

കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നു.

Tags: