കെജ്‌രിവാളിനെ പോലെ പിണറായിയും കുടുങ്ങുമെന്ന് ബിജെപി; ഒന്നും നടക്കാന്‍ പോവുന്നില്ലെന്ന് മന്ത്രി റിയാസ്

Update: 2024-03-23 06:40 GMT

തിരുവനന്തപുരം: മദ്യ നയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലും ഇഡി വരട്ടെയെന്നും വരുമ്പോള്‍ കാണാമെന്നും ഒന്നും നടക്കാന്‍ പോവുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ്. പിണറായി വിജയനെതിരേ കേന്ദ്ര ഏജന്‍സികള്‍ വരാത്തത് കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായതിന്റെ ഭാഗമായാണെന്ന ആക്ഷേപം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് നേരത്തെ ഉയരുന്നതാണ്. ഇപ്പോള്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതോടെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് വിഷയത്തില്‍ ഇരട്ടത്താപ്പാണെന്ന് പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags: